99. Surah Az-Zalzalah 99:1 إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം .
99:2 وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും,
99:3 وَقَالَ الْإِنسَانُ مَا لَهَا
അതിന് എന്തുപറ്റി എന്ന് മനുഷ്യന് പറയുകയും ചെയ്താല്‍.
99:4 يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
അന്നേ ദിവസം അത് ( ഭൂമി ) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.
99:5 بِأَنَّ رَبَّكَ أَوْحَىٰ لَهَا
നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
99:6 يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
99:7 فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും.
99:8 وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ
ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും കാണും.