77. Surah Al-Mursalat 77:1 وَالْمُرْسَلَاتِ عُرْفًا
By those [winds] sent forth in gusts
77:2 فَالْعَاصِفَاتِ عَصْفًا
And the winds that blow violently
77:3 وَالنَّاشِرَاتِ نَشْرًا
And [by] the winds that spread [clouds]
77:4 فَالْفَارِقَاتِ فَرْقًا
വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
77:5 فَالْمُلْقِيَاتِ ذِكْرًا
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
77:6 عُذْرًا أَوْ نُذْرًا
ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
77:7 إِنَّمَا تُوعَدُونَ لَوَاقِعٌ
തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
77:8 فَإِذَا النُّجُومُ طُمِسَتْ
നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
77:9 وَإِذَا السَّمَاءُ فُرِجَتْ
ആകാശം പിളര്‍ത്തപ്പെടുകയും,
77:10 وَإِذَا الْجِبَالُ نُسِفَتْ
പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
77:11 وَإِذَا الرُّسُلُ أُقِّتَتْ
ദൂതന്മാര്ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
77:12 لِأَيِّ يَوْمٍ أُجِّلَتْ
ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
77:13 لِيَوْمِ الْفَصْلِ
തീരുമാനത്തിന്റെ ദിവസത്തേക്ക്!
77:14 وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
ആ തീരുമാനത്തിന്റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
77:15 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:16 أَلَمْ نُهْلِكِ الْأَوَّلِينَ
പൂര്വ്വികന്മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
77:17 ثُمَّ نُتْبِعُهُمُ الْآخِرِينَ
പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്.
77:18 كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ
അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
77:19 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
77:20 أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ
നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
77:21 فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ
എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
77:22 إِلَىٰ قَدَرٍ مَّعْلُومٍ
നിശ്ചിതമായ ഒരു അവധി വരെ.
77:23 فَقَدَرْنَا فَنِعْمَ الْقَادِرُونَ
അങ്ങനെ നാം ( എല്ലാം ) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
77:24 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:25 أَلَمْ نَجْعَلِ الْأَرْضَ كِفَاتًا
ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
77:26 أَحْيَاءً وَأَمْوَاتًا
മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
77:27 وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا
അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
77:28 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:29 انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ
( ഹേ, സത്യനിഷേധികളേ, ) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക.
77:30 انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ
മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
77:31 لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ
അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്കുന്നതുമല്ല.
77:32 إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ
തീര്‍ച്ചയായും അത് ( നരകം ) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
77:33 كَأَنَّهُ جِمَالَتٌ صُفْرٌ
അത് ( തീപ്പൊരി ) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
77:34 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:35 هَٰذَا يَوْمُ لَا يَنطِقُونَ
അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്.
77:36 وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ
അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
77:37 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:38 هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ
( അന്നവരോട് പറയപ്പെടും: ) തീരുമാനത്തിന്റെ ദിവസമാണിത്. നിങ്ങളെയും പൂര്വ്വികന്മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
77:39 فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ
ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
77:40 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:41 إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ( സ്വര്‍ഗത്തില്‍ ) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
77:42 وَفَوَاكِهَ مِمَّا يَشْتَهُونَ
അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
77:43 كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
( അവരോട് പറയപ്പെടും: ) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
77:44 إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
77:45 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:46 كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ
( അവരോട് പറയപ്പെടും: ) നിങ്ങള്‍ അല്പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
77:47 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:48 وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ
അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.
77:49 وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
77:50 فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ
ഇനി ഇതിന് ( ഖുര്‍ആന്ന് ) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?